ബിജെപി പീരുമേട് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ വച്ച് അഭിനന്ദൻ സഭ സംഘടിപ്പിച്ചു
ലോകസഭ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സംഖ്യത്തിനും ബീജെപ്പിക്കും ഉണ്ടായ മുന്നേറ്റത്തിൽ വോട്ടർമാർക്കും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതിനു വേണ്ടി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലത്തിലും ബിജെപി നടത്തിവരുന്ന അഭിനന്ദൻ സഭകളുടെ ഭാഗമായി ബിജെപി പീരുമേട് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ വച്ച് അഭിനന്ദൻ സഭ സംഘടിപ്പിച്ചു.
ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ഉപാധ്യക്ഷൻ കെ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എ വി മുരളി മുഖ്യപ്രഭാഷണം നടത്തി ജില്ലാ വൈസ് ഉപാധ്യക്ഷൻ സി സന്തോഷ് കുമാർ ആശംസകൾ അറിയിച്ചു.
പീരുമേട് നിയോജക മണ്ഡലം അധ്യക്ഷൻ അമ്പിയിൽ മുരുകൻ സ്വാഗതവും ഏലപ്പാറ മണ്ഡലം അധ്യക്ഷൻ സന്തോഷ് കൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി. ബിജെപിയിൽ പുതിയതായി അംഗത്വം എടുത്തവരെ പാർട്ടിയിലേക്ക് നേതാക്കൾ അണിയിച്ച് സ്വീകരിച്ചു.