കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.ഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു
ഇടുക്കി കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് മുന്നോടി ആയി LDF തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു.25 വർഷക്കാലമായ് LDF നിയന്ത്രണത്തിലാണ് ബാങ്ക് ഭരണം ഓഗസ്റ്റ് 18ന് ആണ് ഭരണസമതിതിരത്തെടുപ്പ് നടക്കുന്നത്.കഞ്ഞിക്കുഴി ഗ്രാൻ്റ് വില്ല ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ LDF ഇലക്ഷൻ കമ്മറ്റി കൺവിനർ സേവ്യർതോമസ് അധ്യക്ഷത വഹിച്ച യോഗം സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം സി. യു. ജോയി മുഖ്യപ്രഭാഷണം നടത്തി.പരിപാടികൾക്ക് അഭിവാദ്യം അർപ്പിച്ച് LDF നേതാക്കളായ പി. ബി സബിഷ് , എം.ജെ മാത്യു,ജോഷി മാത്യു, ഷിജു തൂങ്ങോല , ബിനു.റ്റി.ആർ,എബിൻ ജോസഫ്, ലിസ്സി ജോസ്, ബേബി ഐക്കര എന്നിവർസംസാരിച്ചു.നിരവധി LDF പ്രവർത്തകരും പരിപാടിയിൽ പങ്ക് എടുത്തു.