കഞ്ചാവ് വിൽപന; ഏലപ്പാറയിൽ നിന്ന് ഒരാളെ പീരുമേട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു
103 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച് വിൽപന നടത്തിയ കുറ്റത്തിന് ഏലപ്പാറയിൽ നിന്ന് ഒരാളെ പീരുമേട് എക്സൈസ് അറസ്റ്റ് ചെയ്തു. ഏലപ്പാറ ലക്ഷം വീട് മേഖലയിൽ താമസിക്കുന്ന പുത്തൻപുരയ്ക്കൽ ഷക്കീർഹുസൈൻനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാൾ മേഖലയിലെ സ്ഥിരം കച്ചവടക്കാരനാണ്.പീരുമേട് എക്സൈസ് ഇൻസ്പെക്ടർ സബിൻ. ടി യുടെ നേതൃത്വത്തിൽ ഏലപ്പാറ ഭാഗത്ത് നടത്തിയ പട്രോളിംഗിനിടയിലാണ് ഏലപ്പാറ ലക്ഷം വീട് മേഖലയിൽ വച്ച് 103 ഗ്രാം ഉണക്ക ഗഞ്ചാവ് കൈവശം വെച്ചു വില്പന നടത്തിയ ഷക്കീർ ഹുസൈനെ എക്‌സൈസ് പിടികൂടുന്നത്. ഇയാളുടെ വീടിന് അടുത്ത തേയില തോട്ടത്തിൽ വെച്ച് കഞ്ചാവ് വിൽപന നടത്തിവരുന്നതിടെയാണ് പിടികൂടിയത്.
ഇയാളെ മുൻപും സമാന കേസിൽ എക്സൈസ് പിടി കൂടിയിട്ടുണ്ട്. നിരവധി പരാതികളും എക്സൈസിന് ലഭിച്ചിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ വിനോദൻ,പ്രിവന്റീവ് ഓഫീസർ മാരായ , ശശികുമാർ, KR, ബിജു മോൻ D, IB പ്രിവൻ്റീവ് ഓഫിസർ സാബു ലാൽ, പ്രിവൻ്റീവ് ഓഫീസർ (Gr) ജയരാജ് NC,CEO മാരായ ഷൈജു വിടി, ഷിജുദാസ്, നദീർ k ഷംസ്, ഷിബിൻ, മനോജ്, വനിത സിവിൽ എക്‌സൈസ് ഓഫിസർ സിന്ധു കെ തങ്കപ്പൻ, ഡ്രൈവർ അഭിലാഷ് എന്നിവർ പങ്കെടുത്തു.