അടിമാലി കുരിശുപാറ കല്ലാർവാലി കാർഡമം എസ്റ്റേറ്റിൽ സംഘർഷം ; മൂന്നു തൊഴിലാളികൾക്ക് വടിവാളിനു വെട്ടേറ്റു

Jul 26, 2024 - 09:33
 0
അടിമാലി കുരിശുപാറ
കല്ലാർവാലി കാർഡമം  എസ്റ്റേറ്റിൽ സംഘർഷം ; മൂന്നു തൊഴിലാളികൾക്ക് വടിവാളിനു വെട്ടേറ്റു
This is the title of the web page

രാവിലെ പത്തരയോടെയാണ് സംഭവം. എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളികളെ ലീസിന് എടുത്ത മാനേജ്മെൻ്റ് ഒന്നരവർഷം മുമ്പ് പിരിച്ചുവിട്ടിരുന്നു . കഴിഞ്ഞ ഒന്നര വർഷമായി തൊഴിലാളികൾ അനുകൂല്യങ്ങൾക്കായി കയറിയിറങ്ങുകയാണ്. ‌ ഗ്രാറ്റുവിറ്റി, ബോണസ് അടക്കമുള്ള ആനുകൂല്യങ്ങൾ ചോദിക്കുന്നതിനാണ് കൂട്ടമായി തൊഴിലാളികൾ ഇന്ന് എസ്റ്റേറ്റിൽ എത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആന്ധ്ര സ്വദേശികളുടെ മാനേജ്മെൻറിൽ ഉൾപ്പെട്ട ആളുകളും തൊഴിലാളികൾക്ക് ഒപ്പമുണ്ടായിരുന്നു. എസ്റ്റേറ്റിനുള്ളിൽ കയറിയ തൊഴിലാളികളും കട്ടപ്പന സ്വദേശിയുടെ ജീവനക്കാരുമായുണ്ടായ വാക്ക് തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. നിരവധി തൊഴിലാളികൾക്കും ആന്ധ്ര സ്വദേശികളായ മാനേജ്മെൻറ് സംഘത്തിനും പരിക്കേറ്റിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റുള്ളവർ അടിമാലി താലൂക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷം ഉണ്ടായ സമയത്ത് പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല . പിന്നീട് അടിമാലി പോലീസ് എത്തി രണ്ടുപേരെ പോലീസ് പിടികൂടി. കഴിഞ്ഞ ഒന്നരവർഷമായി അറുപതോളം വരുന്ന തൊഴിലാളികൾക്ക്‌ ജോലിയില്ലാത്ത അവസ്ഥയായിരുന്നു.  ആന്ധ്ര പ്രദേശ് സ്വദേശികളായ എസ്റ്റേറ്റ് ഉടമസ്ഥരും, എസ്റ്റേറ്റ് ലീസിന് എടുത്ത കട്ടപ്പന സ്വദേശികളും തമ്മിലുള്ള കേസ് ഹൈക്കോടതിയിൽ തുടരുകയാണ്.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow