കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ്സ് കട്ടപ്പന മണ്ഡലം കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ്സ് കട്ടപ്പന മണ്ഡലം കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ആന്ധ്രാപ്രദേശിനും ബിഹാറിനും കാര്യമായ ഫണ്ടുകളും സംരംഭങ്ങളും അനുവദിച്ചിട്ടുണ്ട്.
എന്നാൽ കേരളത്തെ പാടെ അവഗണിച്ചു. കേരളത്തിനായുള്ള ബജറ്റ് വിഹിതത്തിന്റെ അഭാവം മുൻ വിധിയും അന്യായവുമാണ് എന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് രംഗത്ത് വന്നത്.പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ ധനമന്ത്രി നിർമല സീതാരാമന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ നിവേദനം അയച്ചു.