ബിൽഡിംഗ് ആൻ്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഇടുക്കി ജില്ലാ ജനറൽ കൗൺസിലും ഉമ്മൻ ചാണ്ടി സ്മൃതി സംഗമവും സംഘടിപ്പിച്ചു
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൻ്റെ തൊഴിലാളി സംഘടനയായ ബിൽഡിംഗ് ആൻ്റ് റോഡു വർക്കേഴ്സ് ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മറ്റി ജനറൽ കൗൺസിലും, ഉമ്മൻചാണ്ടി സ്മൃതി സംഗമവും സംഘടിപ്പിച്ചു. ജില്ലാ വ്യാപാര ഭവൻ ഹാളിൽ ചേർന്ന സമ്മേളനപരിപാടികൾ ഡി.സി.സി പ്രസിഡൻ്റ് സി.പി. മാത്യു ഉത്ഘാടനം ചെയ്തു.
ബി ആൻ്റ് ആർ .ഡബ്ല്യു. എഫ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് എ.പി. ഉസ്മാൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി. സി.സി നിർവ്വാഹക സമിതിഅംഗം എം.കെ. പുരുഷോത്തമൻ, മറ്റ് നേതാക്കളായ എം.ഡി. അർജുനൻ, കെ. എം. ജലാലുദീൻ, കെ.റ്റി. റോയി, ബാബു കളപ്പുര, സി.പി. സലീം, അനിൽ ആനിക്കനാട്ട് , തങ്കച്ചൻ കാരക്കാവയലിൽ, ടോമി പുളിക്കൻ, പി.ഡി. ജോസഫ്, ആൻസി തോമസ്, ടിൻ്റു സുഭാഷ് ,ജോർജ്, മിനി ബേബി, എന്നിവർ പ്രസംഗിച്ചു.




