പൂർവ്വ വിദ്യാർത്ഥിയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കരുതലും സ്നേഹവും ചാലിച്ച് ബിരിയാണിയുണ്ടാക്കി അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്

Jul 25, 2024 - 05:46
 0
പൂർവ്വ വിദ്യാർത്ഥിയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കരുതലും സ്നേഹവും ചാലിച്ച് ബിരിയാണിയുണ്ടാക്കി അടിമാലി എസ്എൻഡിപി വൊക്കേഷണൽ  ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്
This is the title of the web page

 ആൽബിൻ ജോയ് എന്ന പൂർവ വിദ്യാർത്ഥിക്കായി അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് നടത്തിയ ബിരിയാണി ചലഞ്ച് ഒരു നാട് തന്നെ ഏറ്റെടുത്തു. കുഞ്ഞിക്കൈകളിൽ കത്തിയുരഞ്ഞ മുറിവുകളിലെ വേദന മറച്ചുവെച്ച് വിദ്യാർത്ഥികൾ വിതരണം ചെയ്തത് 6000 അടുത്ത് ബിരിയാണി പൊതികളാണ്. ലാഭവിഹിതമായ ലഭിച്ച തുക മുഴുവൻ ആൽബിൻ ജോയിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അവർ ഒരുമിച്ച് നൽകും. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കഴിഞ്ഞ രണ്ടു വർഷത്തോളമായി ഇരു വൃക്കകളും തകരാറിലായതിനെത്തുടർന്ന് ആൽബിൻ ഡയാലിസിസ് ചെയ്യുകയാണ്. പിതാവ് ജോയി തന്റെ വൃക്ക നൽകാൻ തയ്യാറാണെങ്കിലും മാറ്റിവയ്ക്കുന്നതിനും തുടർച്ചയ്ക്കും പണം കണ്ടെത്താൻ നിർധന കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ഇതു മനസ്സിലാക്കിയ വിദ്യാർത്ഥികൾ മുൻകൈയെടുത്ത് ഇറങ്ങുകയായിരുന്നു. 

 ചലഞ്ചിന് ഒരു ദിവസം മുൻപ് തന്നെ വെളുക്കുവോളം സവാള അരിഞ്ഞും ചിക്കൻ വറുത്തുകോരിയും സ്കൂളിലെ എഫ് ടി എ സി ലാബ് അക്ഷരാർത്ഥത്തിൽ കലവറയായി മാറി. പാചകത്തിന് സ്കൂളിലെ അധ്യാപകൻ രാജീവ് പഴയിടം കൂടി നേതൃത്വം നൽകിയതോടെ വിദ്യാർത്ഥികളുടെ ഉത്സാഹവും വർദ്ധിച്ചു. പൂർവി വിദ്യാർത്ഥിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ചെയ്യുന്ന ബിരിയാണിക്ക് മൊഞ്ച് അല്പം കൂടുമെന്ന് രാജീവ് പഴയിടം പറയുന്നു.

 പിന്നീട് രാവിലെ ആരംഭിച്ച ചലഞ്ച് വൈകിട്ട് ആറുമണിവരെ നീണ്ടു. ഇതിനിടെ ആറായിരത്തിനടുത്ത് ദം ബിരിയാണികൾ അതത് സ്ഥലത്ത് എത്തിച്ചു നൽകാനും മുൻപന്തിയിൽ ഉണ്ടായിരുന്നത് ഈ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർതൃ സമിതി അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളുമാണ്. അടിമാലിയിൽ നിന്ന് 30 കിലോമീറ്റർ ദൂരത്തുള്ള മൂന്നാർ രാജാക്കാട് കഞ്ഞിക്കുഴി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ പോലും ചലഞ്ചിൽ പങ്കാളികളായി.

പ്രിൻസിപ്പൽ എം എസ് അജി, പ്രോഗ്രാം ഓഫീസർ നിധിൻ മോഹൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചലഞ്ചിൽ ഡീൻ കുര്യാക്കോസ് എംപി, എ രാജ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്, അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ, വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം തുടങ്ങിയവരും കലവറ സന്ദർശിച്ച് ചലഞ്ചിന്റെ ഭാഗമായി. സ്നേഹവും കരുതലും ചാലിച ഈ ബിരിയാണിക്ക് പറയാൻ ഇനി ആൽബിന്റെ കഥയും ഉണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow