കട്ടപ്പനയിൽ വട്ടറ കളഞ്ചിയം ഫെഡറേഷന്റെ നേതൃത്വത്തിൽ കൺസർവ്വ് പ്രൊജക്റ്റ് സംഘടിപ്പിച്ചു ; പരിപാടി കൃഷി ഓഫീസർ ആഗ്നസ് ജോസ് ഉദ്ഘാടനം ചെയ്തു

ദാരിദ്ര്യനിർമാർജനം ലക്ഷ്യം വെച്ചു കൊണ്ട് പ്രവർത്തിക്കുന്ന ധൻ ഫൗണ്ടേഷന്റെ കീഴിൽ ഇടുക്കി ജില്ലയിൽ കട്ടപ്പനയിൽ പ്രവർത്തിക്കുന്ന വട്ടറ കളിഞ്ചയത്തിന്റെ നേതൃത്വത്തിലാണ് കൺസർവ് പ്രോജക്ട് നടത്തപ്പെട്ടത് . കർഷകരുടെ ഉപജീവനമാർഗ്ഗം വർദ്ധിപ്പിക്കുക, ജലാശയം -മണ്ണ് സംരക്ഷണം, വിവിധ കാർഷിക പ്രവർത്തികൾ തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ ഫെഡറേഷനിലെ 250 അംഗങ്ങളുടെ മണ്ണ് സാമ്പിൾ പരിശോധന, ജല സാമ്പിൾ പരിശോധന, , തേനീച്ച പരിശീലനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി. കട്ടപ്പനയിൽ സംഘടിപ്പിച്ച പരിപാടി കൃഷി ഓഫീസർ ആഗ്നസ് ജോസ് ഉദ്ഘാടനം ചെയ്തു.
മണ്ണു പരിശോധനയുടെ പ്രയോജനങ്ങൾ എന്തൊക്കെ, മണ്ണിന്റെ പോഷകങ്ങളുടെ ഉപയോഗങ്ങൾ എങ്ങനെ, ദീർഘകാല മണ്ണ് സംരക്ഷണത്തിലേക്ക് എങ്ങനെ പോകാം, തുടങ്ങിയ കാര്യങ്ങളിൽ കർഷകരായ സ്ത്രീകൾക്ക് ബോധവൽക്കരണം നൽകി. കൃഷി അസിസ്റ്റന്റ് ഓഫീസർ സി എസ് ധയ പരിശീലനവും ബോധവൽക്കരണ ക്ലാസുകളും നയിച്ചു.
കട്ടപ്പന വട്ടറ കളഞ്ചിയം ഫെഡറേഷൻ കോർഡിനേറ്റർ ബാല മുരുകൻ, ഇടുക്കി റീജിയണൽ ഇൻ ചാർജ് പ്രഭു, ഫെഡറേഷന്റെ മറ്റ് അംഗങ്ങൾ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. യോഗത്തിനോട് അനുബന്ധിച്ച് കട്ടപ്പന താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.