ജില്ലാ - സംസ്ഥാന വടംവലി മത്സരത്തിൽ ജേതാക്കളായി ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്കൂൾ

തൊടുപുഴയിൽ വച്ച് നടന്ന ഇടുക്കി ജില്ലാ വടംവലി മത്സരത്തിൽ ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്കൂൾ ഫസ്റ്റ് റണ്ണറപ്പായി. അണ്ടർ 13 വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ രണ്ടാം സ്ഥാനവും അണ്ടർ 17 ആൺകുട്ടികളുടെയും പെൺകുട്ടികളുടെ യും വിഭാഗത്തിൽ രണ്ടാം സ്ഥാനവും അണ്ടർ 17 അണ്ടർ 19 മിക്സഡ് കാറ്റഗറിയിൽ ഒന്നാം സ്ഥാനവും അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ആലുവയിൽ വച്ച് നടന്ന സംസ്ഥാന വടംവലി മത്സരത്തിൽ അണ്ടർ 17 മിക്സഡ് കാറ്റഗറിയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുവാനും സാധിച്ചു.കായികഅധ്യാപകൻ റോബിൻസ് ജോസഫ് ആണ് പരിശീലനം നൽകുന്നത്.