കട്ടപ്പന ഫൊറോന SMYM ന്റെ ആഭിമുഖ്യത്തിൽ ജാഗ്രത രണ്ടാംഘട്ടം എന്ന നിലയിൽ കട്ടപ്പന ബൈപ്പാസ് റോഡിലെ ഇരുവശങ്ങളിലും ആയി നിൽക്കുന്ന കാടുകൾ വെട്ടിത്തെളിച്ചു

കട്ടപ്പന ഫൊറോന SMYM ന്റെ ആഭിമുഖ്യത്തിൽ ജാഗ്രത രണ്ടാംഘട്ടം എന്ന നിലയിൽ കട്ടപ്പന ബൈപ്പാസ് റോഡിലെ ഇരുവശങ്ങളിലും ആയി നിൽക്കുന്ന കാടുകൾ കട്ടപ്പന ഫൊറോന SMYM അംഗങ്ങൾ വെട്ടിത്തെളിച്ചു. നിരവധി സ്കൂളുകളും ഹോസ്പിറ്റലുകളും, മറ്റ് സ്ഥാപനങ്ങളും ഉള്ള ബൈപ്പാസ് റോഡ് കാടുപിടിച്ച് വഴിയിലേക്ക് ചാഞ്ഞു നിൽക്കുന്നതുമൂലം വഴിയാത്രക്കാർക്കും വാഹനം ഓടിക്കുന്നവർക്കും അതിലെയുള്ള യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു.
ഇത് കട്ടപ്പന ഫൊറോന SMYM അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുകയും അവർ വെട്ടിത്തിളിക്കുകയും ചെയ്തു. കട്ടപ്പന ഫൊറോന ഡയറക്ടർ Fr. നോബി വെള്ളപള്ളി, SMYM കട്ടപ്പന ഫൊറോന പ്രസിഡന്റ് അലൻ എസ് പുലികുന്നേൽ,SMYM അംഗമായ ചെറിയാൻ വട്ടക്കുന്നേൽ, കട്ടപ്പന ഇടമാകാംഗമായ ടോമി പെരിയകാട്ടിൽ എന്നിവർ നേതൃത്വം നൽകി.