ശുചിമുറി മാലിന്യ ടാങ്ക് തകർന്നു ; മാലിന്യത്തിൽ മുങ്ങി രാജകുമാരി ടൗൺ

ഹൈറേഞ്ചിലെ പ്രധാന ടൗണുകളിൽ ഒന്നായ രാജകുമാരി ടൗണിൽ എത്തുന്നവർ മൂക്ക് പൊത്തി സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. ദേവമാതാ പടിയിൽ കേരള ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ശുചിമുറി മാലിന്യമാണ് ടാങ്ക് തകർന്ന് ടൗണിലൂടെ ഒഴുകി പടരുന്നത്. ദുർഗന്ധത്തിന് ഒപ്പം മഴവെള്ളത്തിലൂടെ ഒഴുകി പ്രദേശത്ത് മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ കാല്നടയാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും നിത്യ സംഭവമാണ്.
ബാങ്കിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും എത്തുന്നവർ ശുചിമുറി മാലിന്യത്തിൽ ചവിട്ടിയാണ് സ്ഥാപങ്ങളിലേക്ക് പ്രവേശിക്കുന്നത് പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് എന്ന് പ്രദേശവാസികൾ പറഞ്ഞു.തകർന്ന ശുചിമുറി ടാങ്ക് പുനർനിർമ്മണം നടത്തി ടൗണിലേക്ക് മലിനജലം ഒഴുകുന്നത് തടയണമെന്നാണ് പ്രദേശവാസികളുടെ ആവിശ്യം.