2024-2026 അദ്ധ്യാപക പരിശിലന കോഴ്സിൻ്റെ പ്രവേശനോത്സവം ജൂലൈ 22 ന് ജോൺപോൾ മെമ്മോറിയൽ ബി. എഡ്. കോളേജിൽ നടന്നു
2024-2026 അദ്ധ്യാപക പരിശിലന കോഴ്സിൻ്റെ പ്രവേശനോത്സവം ജൂലൈ 22 ന് ജോൺപോൾ മെമ്മോറിയൽ ബി. എഡ്. കോളേജിൽ നടത്തപെട്ടു. പ്രസ്തുത ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. റോണി എസ്. റോബർട്ട് അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ റവ. ഫാദർ ജോൺസൺ മുണ്ടിയത്ത് CST ഉത്ഘാടന കർമ്മം നിർവ്വഹിച്ചു.
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് (ശ്രീ. സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ജെ. പി. എം ആർട്ട്‌സ് ആൻഡ് സയൻസ് കോളേജ് വൈസ് പ്രിൻസിപാൾ ഫാദർ പ്രിൻസ് തോമസ് ചക്കാലയിൽ CST, കാഞ്ചിയാർ ലൂർദ്ദ് മാതാ ചർച്ച് വികാരി ഫാദർ ഫാ. ജയിംസ് പൊന്നാമ്പൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. രണ്ടാം വർഷ വിദ്യാർത്ഥി പ്രതിനിധികളായ ശ്രീ. ഏബിൾ ബെന്നി, ശ്രീമതി അൻസു ടോമി എന്നിവർ സംസാരിച്ചു.




