ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടന്നു

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ചു ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു.പൂപ്പാറയിൽ നടന്ന അനുസ്മരണ സമ്മേളനം മൂവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടൻ ഉത്‌ഘാടനം ചെയ്‌തു.സാധാരണക്കാരോടും,നിർദ്ധനരോടും,നിരാലംഭരോടും,നിസ്സഹായരോടുമുള്ള കരുതലാണ് ഉമ്മൻചാണ്ടിയുടെ പ്രത്യേകത എന്ന് അദ്ദേഹം പറഞ്ഞു .
മണ്ഡലം പ്രസിഡന്റ് ആർ വരദരാജന്റെ നേതൃത്വത്തിൽ നടന്ന അനുസ്‌മരണ സമ്മേളനത്തിൽ അഡ്വ.സേനാപതി വേണു,അഡ്വ.എം എൻ ഗോപി,കെ കെ മോഹനൻ,എസ് വനരാജ്,ജോഷി കന്യാകുഴി ,റ്റി പി തോമസ്, സുരേഷ് ആശാരിപ്പറമ്പിൽ, ബിജു വട്ടമറ്റം,പി എസ് രാഘവൻ,ഇസ്‌മയിൽ,ഗീതാ വരദരാജൻ,ഇന്ദിരാ രാഘവൻ,നിർമല വേൽമുരുകൻ,തുടങ്ങിയവർ പങ്കെടുത്തു.