കട്ടപ്പന നഗരസഭ നഗരത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ നോക്കുകുത്തിയാകുന്നു

Jul 20, 2024 - 10:48
 0
കട്ടപ്പന  നഗരസഭ  നഗരത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ നോക്കുകുത്തിയാകുന്നു
This is the title of the web page

 2018 ലാണ് കട്ടപ്പന നഗരസഭ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നത്. 11 ലക്ഷം രൂപ മുതൽമുടക്കിയാണ് നഗരത്തിന്റെ 16 ഇടങ്ങളിൽ നൈറ്റ് വിഷൻ ക്യാമറ സ്ഥാപിച്ചത്. പാറക്കടവ്, ഇടശ്ശേരി ജംഗ്ഷൻ,ഐടിഐ ജംഗ്ഷൻ, ഇടുക്കി കവല,സെൻട്രൽ ജംഗ്ഷൻ, തുടങ്ങിയ നഗരത്തിന്റെ പ്രധാന ഇടങ്ങളിലെല്ലാമായി 32 ക്യാമറകൾ സ്ഥാപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അവയെല്ലാം ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഇടുക്കി കവലയിലേതടക്കം ക്യാമറകൾ ഒടിഞ്ഞു തൂങ്ങിയ സ്ഥിതിയിലുമാണ്. നഗരസഭ ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം കാണിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കൃത്യമായി മെയിന്റനൻസ് നടത്തുകയോ തകരാറുകൾ പരിഹരിക്കുകയോ ചെയ്യാൻ നഗരസഭ വിമുഖത കാണിച്ചു എന്നാണ് പരാതി ഉയരുന്നത്.

 നഗരത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ക്യാമറകൾ മുൻപ് സഹായകരമായിരുന്നു. ഒപ്പം നഗരത്തിൽ ഉണ്ടാകുന്ന അപകടങ്ങളിൽ കൃത്യമായി വിവരം പോലീസിന് നൽകുന്നതിനും ക്യാമറകൾ ഉപകരിച്ചിരുന്നു. കൂടാതെ മാലിന്യനിക്ഷേപം, സാമൂഹ്യവിരുദ്ധ പ്രവർത്തനം എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കാനും ഇത്തരത്തിലെ പ്രവണതകൾ ഒഴിവാക്കാനും ക്യാമറകൾ സഹായകരമായിരുന്നു.

ക്യാമറകൾ പ്രവർത്തരഹിതമായതോടെ നഗരം  വലിയ സുരക്ഷാ വീഴ്ചയെയാണ്   അഭിമുഖീകരിക്കുന്നത്.ബന്ധപെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow