കട്ടപ്പന ആനകുത്തിയിൽ അതിഥി തൊഴിലാളികളുടെ മകളെ മരിച്ച നിലയിൽ കണ്ടെത്തി

ജാർഖണ്ഡ് സ്വദേശിനിbബബിത കോൾ ആണ് മരിച്ചത്.വ്യാഴാഴ്ച നാല് മണിയോടെ കൂടെ താമസിക്കുന്നവർ ജോലി കഴിഞ്ഞ് വീട്ടിൽ വന്നപ്പോഴാണ് കുട്ടിയേ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർ കോട്ടയം സ്വദേശിയുടെ ആനകുത്തിയിലുള്ള ഏലത്തോട്ടത്തിൽ ജോലിക്കെത്തിയത്. സഹോദരിയുടെ കൂടെയാണ് ബബിത കോൾ ഇവിടെയെത്തിയത്.
കട്ടപ്പന പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഫോറൻസിക്കും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും.