കുമളി ചെക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ പത്തുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി സംഭവത്തിൽ വാഹനം അടക്കം മൂന്ന് യുവാക്കൾ പിടിയിലായി

കുമളി ചെക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ പത്തുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി സംഭവത്തിൽ വാഹനം അടക്കം മൂന്ന് യുവാക്കൾ പിടിയിലായി. കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ആന്ധ്രയിൽ നിന്നും കോതമംഗലത്തിലേക്ക് കൊണ്ടുപോയ, അന്താരാഷ്ട്ര ലഹരി വിപണിയിൽ 10 ലക്ഷം രൂപ വിലമതിക്കുന്ന 895 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയത്.കോതമംഗലം സ്വദേശികളായ അമൽ ജോർജ്, സച്ചു ശശിധരൻ, അമീർ എന്നിവരെ അറസ്റ്റ് ചെയ്തു.
വാഹന പരിശോധനയ്ക്കിടെ മൂവരും പരസ്പര വിരുദ്ധമായി സംസാരിച്ചതിൽ സംശയം തോന്നിയ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് ഹാഷിഷ് ഓയിൽ പിടികൂടുന്നത്.പീരുമേട് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദ്, എക്സൈസ് ഉദ്യോഗസ്ഥരായ സേവിയർ പി ഡി, ജയൻ പി ജോൺ, അനീഷ് ടി എ, ജോബി തോമസ്,സുജിത്ത് പി വി, ബിജു പി എ, അർഷാന കെ എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.