മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.കെ പി സി സി എക്സിക്യൂട്ടീവ് അംഗം അഡ്വ : ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാൽ വെട്ടിക്കാട്ടിൽ അധ്യക്ഷനായി.
ജനങ്ങളുടെ വിഷയങ്ങളിലും ബുദ്ധിമുട്ടുകളിലും കാരുണ്യ പ്രവർത്തനങ്ങളിലും ഉമ്മൻചാണ്ടിയുടെ നിലപാട് എന്നും മാതൃകയായിരുന്നു എന്നും ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പ്രസ്ഥാനത്തിനുവേണ്ടി കരുത്തുറ്റതാക്കുന്നതിന് പ്രതിജ്ഞാബദ്ധരായി മുന്നോട്ടുപോവുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നും എല്ലാവരും ഉമ്മൻചാണ്ടിയെ പോലെയുള്ള പൊതുപ്രവർത്തകരായി മാറുക എന്നതാണ് രണ്ടു ദിവസങ്ങളിലായി സുൽത്താൻബത്തേരിയിൽ നടന്ന കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം എന്നും ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.
അഡ്വ : അരുൺ പൊടി പാറ, പി.നിക്സൺ, അരുൺ , ജി. ബേബി, ജേക്കബ് പനന്താനം, പി.ടി തോമസ്, വി.കെ കുഞ്ഞുമോൻ, രാജരത്തിനം, തോമസ് എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് അംഗങ്ങളായ സിനി ജോസഫ്, രശ്മി പി.ആർ , ഐബി പൗലോസ്, ലീലാമ്മ ജോസ്, എന്നിവർ നേതൃത്വം നൽകി.