എൽ ഡി എഫ് ഗ്രാമ പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ചത് തൻ്റെ പ്രതിഛായക്ക് മങ്ങലേൽപിക്കാനെന്ന് കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട്

വൈസ് പ്രസിഡൻ്റിനെതിരെ താൻ സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ചിട്ടില്ല. വികസന പ്രവർത്തനങ്ങളിൽ ആരെയു മാറ്റി നിർത്തിയിട്ടില്ലന്നും സുരേഷ് കുഴിക്കാട്ട് പറഞ്ഞു.കഴിഞ്ഞ 9 ന് നടന്ന സ്റ്റാൻ്റിംഗ് കമ്മറ്റിയിൽ വച്ച് 110 കെ വി ലൈനുമായി ബന്ധപ്പെട്ട് മന്ത്രിമാരെ കാണാൻ പോയത് അറിയിച്ചില്ലന്ന് പറഞ്ഞ് ആദ്യം ക്ഷുഭിതയായത് വൈസ് പ്രസിഡൻ്റ് വിജയകുമാരിയാണ്.
താൻ നാടൻ ഭാഷയായ നിങ്ങൾ എന്നു മാത്രമാണ് ഉപയോഗിച്ചത്. കമ്മറ്റിയിൽ മറ്റ് രണ്ട് വനിതാ അംഗങ്ങളും ഉണ്ടായിരുന്നു.തനിക്ക് സമൂഹത്തിലുള്ള അംഗീകാരം തകർക്കുകയാണ് എൽ ഡി എഫിൻ്റെ ലക്ഷ്യം. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനമാണ് ഇതിന് പിന്നിൽ. എൽ ഡി എഫിൻ്റെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണന്നും സുരേഷ് കുഴിക്കാട്ട് പറഞ്ഞു.