കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ച് എ ൽ ഡി എഫ്

Jul 18, 2024 - 11:15
 0
കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് കമ്മറ്റി   ബഹിഷ്കരിച്ച്  എ ൽ ഡി എഫ്
This is the title of the web page

കാഞ്ചിയാർ പഞ്ചായത്ത് ഭരണ സമിതിയിൽ ഭൂരിപക്ഷമുള്ള എൽ ഡി എഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ചു. പ്രസിഡൻ്റിൻ്റെ വനിതാ മെമ്പർമാരോടുള്ള സഭ്യമല്ലാത്ത സംസാരത്തിലും വികസന പ്രവർത്തനങ്ങളിൽ പഞ്ചായത്തംഗങ്ങളെ ഒഴിവാക്കുന്നതിലും പ്രതിഷേധിച്ചാണ് കമ്മറ്റി ബഹിഷ്കരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ 9 ന് സ്റ്റാൻ്റിംഗ് കമ്മറ്റിയിൽ 110 കെ വി ലൈനിൻ്റെ നിവേദനം നൽകുന്നതിന് അറിയിക്കാത്തത് എന്ത് എന്ന് ചോദിച്ചപ്പോൾ ക്ഷുഭിതനാവുകയും സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിക്കുകയും ചെയ്തതായാണ് പരാതി. പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ സെക്രട്ടറിയും പ്രസിഡൻ്റും മാത്രമറിഞ്ഞാണ് നടത്തുന്നത്. ഇതിനെതിരെ പല തവണ പരാതി പറഞ്ഞിട്ടും തിരുത്താൻ തയ്യാറായിട്ടില്ല.

ഇതെല്ലാം തിരുത്തണമെന്ന ആവശ്യം ഉയർത്തിയാണ് ഭൂരിപക്ഷമുള്ള എൽ ഡി എഫ് അംഗങ്ങൾ കമ്മറ്റി ബഹിഷ്കരിച്ചത്.അംഗങ്ങളെ ഒന്നിപ്പിച്ച് കൊണ്ടുപോകേണ്ട പ്രസിഡൻറ് അംഗങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. പ്രസിഡൻ്റിൻ്റെ നിലവിലുള്ള രീതിയും ഭാഷ ഉപയോഗിക്കുന്നത് നിയന്ത്രിച്ചില്ലങ്കിൽ ശക്തമായ സമരമാരംഭിക്കാനാണ് ഇടത് അംഗങ്ങളുടെ തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow