കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്,വൈസ് പ്രസിഡൻ്റിനോട് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് വൈസ് പ്രസിഡൻ്റ് വിജയകുമാരിയോട് സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചുവെന്നാണ് എൽ ഡി എഫ് പരാതി ഉയർത്തിയത്. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭാഗത്ത് നിന്ന് അങ്ങനെ ഉണ്ടാവാൻ പാടില്ലായിരുന്നു. ഈ വിഷയത്തിൽ കമ്മറ്റിയിൽ ഡി എഫ് അംഗങ്ങളോട് അനുകൂലിച്ചുവെങ്കിലും കമ്മറ്റി ബഹിഷ്കരിക്കാൻ യുഡിഎഫ് തയ്യാറായില്ല. കമ്മറ്റിയിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയാണ്. പ്രസിഡൻ്റും എൽ ഡി എഫ് അംഗങ്ങളും തമ്മിലുള്ള വാക്ക് തർക്കമാണ് പഞ്ചായത്തിൻ്റെ വികസനം അട്ടിമറിക്കുന്നത്. ഇനി 16 മാസം കൂടിയാണ് ഈ ഭരണ സമിതിക്കുള്ളത്. ഈ സമയം വികസന പ്രവർത്തനങ്ങളിൽ സമയം ചിലവഴിക്കേണ്ടതിന് പകരം പരസ്പരം പഴിചാരി വികസനം തടസപ്പെടുത്താനുമാണ് എൽ ഡി എഫ് അംഗങ്ങളും പ്രസിഡൻ്റും ശ്രമിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി.