കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥല മാറ്റം
കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥല മാറ്റം . ഓഫീസിൽ സംഭവിച്ച അനിഷ്ടകരമായ സംഭവങ്ങളെ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ട്രേറ്റിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡി ഈ ഓഫീസിൽ നടത്തിയ അന്വേഷണത്തിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൽ കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഓഫീസിലെ സൂപ്രണ്ട്, മറ്റ് ജീവനക്കാർ എന്നിവരെ അടിയന്തരമായി മാറ്റി നിയമിക്കുവാനും ശുപാർശയുണ്ട് . ഈ സാഹചര്യത്തിലാണ് 11 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. കഴിഞ്ഞദിവസം ഓഫീസിലെ ജൂനിയർ സൂപ്രണ്ടിനെ സ്ഥലം മാറ്റിയിരുന്നു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

