ഇടുക്കിയിൽ ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം. രാജാക്കാട്ടിൽ 500 ഓളം ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞു വീണു

രാജാക്കാട് സ്വദേശി തുളസി ബാങ്ക് വായ്പ എടുത്തു നടത്തിയ കൃഷിയാണ് പൂർണമായും നശിച്ചത്.കഴിഞ്ഞ രണ്ടുദിവസമായി മഴയ്ക്കൊപ്പം അതിശക്തമായ കാറ്റാണ് ഇടുക്കിയുടെ മലയോര മേഖലയിൽ ഉണ്ടായത്. കാറ്റിൽ മരങ്ങൾ കടപുഴകി .ശക്തമായ കാറ്റിൽ 500 ഓളം ഏത്തവാഴകൾ ഒടിഞ്ഞു വീണു. രാജാക്കാട് സ്വദേശി പന്താങ്ങൽ തുളസിയുടെ വാഴകൃഷിയാണ് നശിച്ചത്. ബാങ്ക് വായ്പയെടുത്തു നടത്തിയ കൃഷി പൂർണമായി നശിച്ചതോടെ ഇദ്ദേഹം കടക്കണിയിലായി.
കൃഷി വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ആനുകൂല്യം വേഗത്തിൽ ലഭിക്കുവാൻ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിള ഇൻഷുറൻസ് പദ്ധതി പ്രകാരം ആകെ നഷ്ടമായ വാഴകൾക്ക് പരമാവധി ലഭിക്കുക ഒരു ലക്ഷത്തോളം രൂപ മാത്രമാണ്. നാലു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് തുളസിക്ക് ഉണ്ടായിരിക്കുന്നത്.