വെള്ളയാംകുടി ലക്ഷംവീട് കോളനിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു

കട്ടപ്പന വെള്ളയാംകുടി ലക്ഷം വീട് കോളനിലാണ് വൻ മരം വീടിന് മുകളിലേക്ക് കടപുഴകി വീണത്.ബുധൻ ഉച്ചക്ക് 2 മണിയോടെയാണ് മരം വീടിന് മുകളിലേക്ക് പതിച്ചത്.അയൽവാസിയുടെ കൃഷിയിടത്തിൽ നിന്നിരുന്ന ഈട്ടി മരമാണ് കടപുഴകിയത്.
മഴയും കാറ്റും ശക്തമായതോടെ രാവിലെ മുതൽക്കേ മരം ചാഞ്ഞു തുടങ്ങിയിരുന്നു. ഇതേ തുടർന്ന് വീട്ടിൽ ഉണ്ടായിരുന്നവരോട് അപകട സാധ്യത കണക്കിലെടുത്ത് വീട്ടിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടിരുന്നു.തുടർന്നാണ് മരം വീടിന് മുകളിലേക്ക് പതിച്ചത്. സംഭവത്തിൽ വൈദ്യൂത ലൈനുകൾക്ക് അടക്കം കേടുപാടുകൾ സംഭവിച്ചു. സംഭവസ്ഥലത്ത് പോലീസ്, ഫയർ ഫോഴ്സ്, കെ എസ് ഈ ബി ഉദ്യോഗസ്ഥർ എത്തി തുടർ നടപടികൾ സ്വീകരിച്ചു.