കട്ടപ്പന പാറക്കടവ് റോഡിൽ പഴയ ബ്ലോക്ക് പഞ്ചായത്ത് മന്ദിരത്തിന് സമീപം വാഹനാപകടം
മഴക്കാലമാകുന്നതോടെ റോഡിലെ വാഹന അപകടങ്ങൾ തുടർക്കഥയാവുകയാണ് . പലപ്പോഴും മഴയത്ത് റോഡിൽ നിന്നും വാഹനങ്ങൾ തെന്നി മാറുന്നതാണ് അപകട കാരണം. റോഡിലെ പല അപകട കെണികളും അപകടങ്ങൾ വർദ്ധിക്കുന്നതിന് മറ്റൊരു കാരണമാണ്. കട്ടപ്പന പാറക്കടവ് റോഡിൽ പഴയ ബ്ലോക്ക് പഞ്ചായത്ത് മന്ദിരത്തിന് സമീപമാണ് കാർ അപകടത്തിൽപ്പെട്ടത് .
കട്ടപ്പനയിൽ നിന്ന് പുളിയന്മല ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന കൊച്ചറ സ്വദേശിയുടെ കാറിൽ എതിർ ദിശയിൽ വന്ന ജീപ്പ് റോഡിൽ നിന്ന് തെന്നി നീങ്ങി ഇടിച്ചു .തുടർന്ന് കാർ നിയന്ത്രണം നഷ്ടമായി റോഡ് സൈഡിലേ കലിങ്കിന്റെ കുഴിയിലേക്ക് തെന്നി നീങ്ങുകയായിരുന്നു. വാഹനം കുഴിയിലേക്ക് കൂടുതൽ നിരങ്ങി നീങ്ങാതിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.അപകടത്തിൽ ആർക്കും പരിക്കുകളില്ല.
പാതയിലെ വളവുകളിൽ കാടുവളർന്നു നിൽക്കുന്നതിനാൽ പലപ്പോഴും വാഹന യാത്രക്കാർക്ക് കാഴ്ചമറയുന്നു.അതോടൊപ്പം പാതയോരങ്ങളിലെ വൈദ്യുത പോസ്റ്റുകൾ റോഡിലേക്ക് ചെരിഞ്ഞുനിൽക്കുന്നതും, കലിങ്കുകൾക്ക് സംരക്ഷണഭിത്തി ഇല്ലാത്തതും അപകടത്തിന് കാരണമാണ് .






