ശക്തമായ മഴയിൽ ഉപ്പുതറ 9 ഏക്കറിൽ വീട് തകർന്നു. 9 ഏക്കർ അമ്പാട്ട് കുട്ടിയമ്മയുടെ വീടാണ് തകർന്നത്

ഇന്നലെ ഉച്ചയോടെയാണ് കുട്ടിയമ്മയുടെ വീടിൻ്റെ പിൻവശം ഇടിഞ്ഞ് വീണത്. 40 വർഷം മുമ്പ് പച്ചക്കട്ടയിൽ തീർത്ത വീടാണ് തകർന്നത്. വിധവയായ കുട്ടിയമ്മയും മകനും മാത്രമാണിവിടെ താമസിക്കുന്നത്. കുട്ടിയമ്മ തൊഴിലുറപ്പ് തൊഴിലാളിയും മകൻ കൂലിപ്പണിക്കാരനുമാണ്. ഇരുവരും പണിക്ക് പോയ സമയത്താണ് വീട് ഇടിഞ്ഞ് വീണത്. അതിനാൽ ആളപായം ഉണ്ടായില്ല. മഴ നനഞ്ഞ് വീട്ടുപകരണങ്ങൾ എല്ലാം നശിച്ചു. വീട് തകർന്നതറിഞ്ഞിട്ടും പഞ്ചായത്തിൽ നിന്നാരും എത്താതിരുന്നത് ആരോപണത്തിനിടയാക്കി.
12 സെൻ്റ് പട്ടയഭൂമിയാണ് ഇവർക്ക് ആകെയുള്ളത്. വിധവയുമാണ് കുട്ടിയമ്മ. എന്നിട്ടും പഞ്ചായത്തിൻ്റെ ഒരു ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നില്ല. മാറി മാറി വന്ന ഭരണ സമിതിയംഗങ്ങൾ ഇവരെ ലൈഫിൻ്റെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയതായും ഇവർ ആരോപണമുന്നയിക്കുന്നു. നിലവിൽ ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലു ഏറ്റവും അവസാന പേരുകാരിയാണ്.
വീട് തകർന്നതോടെ എം എൽ എ യുടെ നിർദ്ദേശാനുസരണം റവന്യൂ അധികാരികൾ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങി. ഉണ്ടായിരുന്നു കിടപ്പാടം ഇല്ലാതായതോടെ സമീപവീടുകളി അന്തിയുറങ്ങേണ്ട ഗതികേടിലായിരിക്കുകയാണ്. അടിയന്തിരമായി സർക്കാർ ഇടപെട്ട് ഈ കുടുംബത്തിന് വീട് നൽകണമെന്നാണ് ഈ ഇവരുടെയും സമീപവാസികളുടെയും ആവശ്യം.