കൊട്ടാരക്കര - ദിണ്ടുഗൽ ദേശീയപാതയിൽ പീരുമേട് മത്തായി കൊക്ക ഭാഗത്ത് റോഡിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു.കനത്ത മഴയിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞത്. മഴ വീണ്ടും ശക്തമായാൽ കൂടുതൽ ഭാഗം ഇടിയാനാണ് സാധ്യത. ഇതു വഴി വാഹനങ്ങൾ നിയന്ത്രണങ്ങളുടെയാണ് കടത്തിവിടുന്നത്.