വള്ളക്കടവ് കരിമ്പാനിപ്പടി ചപ്പാത്ത് റോഡിൽ നിന്നും കട്ടപ്പന ആറിലേക്ക് മാലിന്യം തള്ളൽ രൂക്ഷമാകുന്നുവെന്ന് പരാതി

Jul 12, 2024 - 11:18
 0
വള്ളക്കടവ് കരിമ്പാനിപ്പടി ചപ്പാത്ത് റോഡിൽ നിന്നും കട്ടപ്പന ആറിലേക്ക് മാലിന്യം തള്ളൽ രൂക്ഷമാകുന്നുവെന്ന് പരാതി
This is the title of the web page

കട്ടപ്പന- ആനവിലാസം ബൈപാസ് റോഡായി ഉപയോഗിക്കുന്ന പാതയാണ് കരിമ്പാനിപ്പടി -ചപ്പാത്ത് റോഡ്.റോഡിന്റെ ശോച്യാവസ്ഥ മൂലം പലപ്പോഴും ആളുകൾ ഇതുവഴി യാത്ര ചെയ്യാറില്ല. ഇത് മുതലെടുത്താണ് സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിൽ റോഡിൽ നിന്നും ആറ്റിലേക്ക് വ്യാപകമായി മാലിന്യം തള്ളുന്നത്. വ്യാഴം രാത്രിയിൽ ലോഡ് കണക്കിന് മാലിന്യമാണ് ആറ്റിലേക്ക് തള്ളിയിരിക്കുന്നത്. ഇതോടെ പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്ത് വന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 നിരവധി കുടിവെള്ള പദ്ധതികളാണ് കട്ടപ്പനയാറിനേ ആശ്രയിച്ച് പ്രവർത്തിക്കുന്നത്. ഒപ്പം നിരവധി ആളുകൾ കുടിവെള്ളത്തിനായും മറ്റ് വിവിധ ആവശ്യങ്ങൾക്കായും ആറ്റിലെ ജലം ഉപയോഗിക്കുന്നുമുണ്ട്.പെരിയാറിലേക്ക് ഒഴുകുന്ന കട്ടപ്പനയാറ്റിൽ ഇത്തരത്തിൽ മാലിന്യ നിക്ഷേപം നടത്തുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കും. മാലിന്യനിക്ഷം നടത്തുന്നവരെ പിടികൂടുമെന്നും ക്യാമറയുണ്ടെന്നും കാണിച്ച് നഗരസഭ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ വെറും പ്രഹസനം മാത്രമാണ്.

 മാലിന്യനിക്ഷം വർധിക്കുന്ന സാഹചര്യത്തിൽ നഗരസഭയുടെ ഭാഗത്തുനിന്നും ഇത്തരത്തിലെ സമീപനം ഉണ്ടാകുന്നത് അംഗീകരിക്കാൻ ആവുകയില്ല എന്നും പ്രദേശവാസികൾ പറയുന്നു.അടിയന്തരമായി മാലിന്യ നിക്ഷേപത്തിന് അറുതിവരുത്തുവാൻ നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow