എഴുകുംവയൽ റോട്ടറി ക്ലബ് ഓഫ് സ്പൈസ് വാലിയുടെ 2024 - 25 വർഷത്തേ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും ജൂലൈ 14 ന് നടക്കും

എഴുകും വയൽ റോട്ടറി ക്ലബ് ഓഫ് സ്പൈസ് വാലിയുടെ 2024 - 25 വർഷത്തേ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും ജൂലൈ 14 ഞായറാഴ്ച വൈകിട്ട് 6:30ന് നടക്കും. പ്രസിഡന്റായി റാണാ ബെന്നറ്റും സെക്രട്ടറിയായി ജോൺസൺ പള്ളിയാടിയും ട്രഷററായി സാന്റി പാറത്തറ എന്നിവരാണ് ചുമതലയേൽക്കുന്നത്.
എഴുകും വയൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചാണ് റോട്ടറി ക്ലബ് ഓഫ് സ്പൈസ് വാലിയുടെ 2024 - 25 വർഷത്തേ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രൊജക്റ്റുകളുടെ ഉത്ഘാടനവും നടക്കുന്നത്.പൊതു സമൂഹത്തിലേക്ക് നല്ല പ്രവർത്തനങ്ങൾ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ബ്ലോസ്സം എന്നതാണ് ഈ വർഷത്തേതോട് തീമായി തിരഞ്ഞെടുത്തിരിക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ വിവിധ മേഖലകളില്‍ പദ്ധതികള്‍ നടപ്പാക്കിയതായി ഭാരവാഹികള്‍ പറഞ്ഞു. ഈവര്‍ഷം പഠന സഹായം, രക്തദാന ക്യാമ്പുകള്‍, ജൈവക്കൃഷി പ്രോത്സാഹനം, ഭിന്നശേഷി കുട്ടികള്‍ക്കായി പദ്ധതികള്‍ എന്നിവ നടപ്പാക്കും. വാര്‍ത്താസമ്മേളനത്തില്‍ റാണ ബെന്നറ്റ് ജോസഫ്, ജോണ്‍സണ്‍ പള്ളിയാടി, സാന്റി സെബാസ്റ്റ്യന്‍, ജയ്‌സ് മടിക്കാങ്കല്‍, റെജി ഏറമ്പടം എന്നിവര്‍ പങ്കെടുത്തു.