സമഗ്ര ശിക്ഷ കേരള, കട്ടപ്പന ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി

സമഗ്ര ശിക്ഷ കേരള, കട്ടപ്പന ബിആർസിയുടെ കീഴിൽ ഭിന്നശേഷി നേരിടുന്ന കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കട്ടപ്പന ബി.ആർ.സി.യുടെ കീഴിലെ 71 സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കായാണ് ഈ സേവനം ലഭ്യമാകുന്നത്. ക്യാമ്പിൽ പങ്കെടുത്ത അർഹരായ കുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഗ്രാൻഡുകളും ഉപകരണങ്ങൾ ആവശ്യമുള്ള കുട്ടികൾക്ക് സമഗ്ര ശിക്ഷാ കേരളയിൽ നിന്നും ആവശ്യമായ ഉപകരണങ്ങളും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ക്യാമ്പ് നടത്തിയത്.
ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ, ശ്രവണ വൈകല്യമുള്ള കുട്ടികൾ , ചലന വൈകല്യമുള്ള കുട്ടികൾ എന്നിവർക്കാണ് ക്യാമ്പിന്റെ സേവനം ലഭ്യമായത് .പീഡിയാട്രീഷൻ ഡോക്ടർ സൂസൻ എബ്രഹാം, സൈക്കോളജിസ്റ്റ് ശേഷ അബ്ദു എന്നിവർ ക്യാമ്പുകൾ നയിച്ചു. ബി ആർ സി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ കെ ആർ ഷാജി, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ പി ടി ഷാന്റി , സൗമ്യ രവീന്ദ്രൻ ഷൈമ മാത്യു എന്നിവർ നേതൃത്വം നൽകി.