വണ്ടിപ്പെരിയാർ വള്ളക്കടവിൽ റിസോർട്ടിൽ ജോലിക്കിടെ യുവാവ് മരണപ്പെട്ട സംഭവം ; നാല് വർഷങ്ങൾ പിന്നിടുമ്പോഴും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബത്തിന്റെ പരാതി

വണ്ടിപ്പെരിയാർ വള്ളക്കടവ് എട്ടാം നമ്പർ സ്വദേശി മുത്തുകുമാറാണ് 4 വർഷങ്ങൾക്ക് മുൻപ് വള്ളക്കടവിലെ സ്വകാര്യ റിസോർട്ടിൽ ജോലിക്കിടെ മരണപ്പെട്ടത്. സംഭവത്തിന് ശേഷം 4 വർഷങ്ങൾ കഴിഞ്ഞിട്ടും തങ്ങളുടെ കുടുംബത്തിനുണ്ടായനഷ്ടപരിഹാര ധനസഹായം നൽകിയില്ലെന്നാണ് കുടുംബാംഗങ്ങൾ പരാതി അറിയിച്ചിരിക്കുന്നത്. കൂലിപ്പണിക്കാരനായ മുത്തു കുമാർ ഒന്നര മാസത്തോളമാണ് സ്വകാര്യ റിസോർട്ടിൽ ജോലിക്ക് പോയിരുന്നത്.
ഒരു ദിവസം ജോലി ഉണ്ട് വരണമെന്ന് റിസോർട്ട് മാനേജർ അറിയിചതിനെ തുടർന്ന് ചെല്ലുകയും മുത്തു കുമാർ ജോലിക്കിടെ ഉയരത്തിൽ നിന്നും വീണതായി റിസോർട്ട് സൂപ്പർവൈസർകുടുംബത്തെ അറിയിക്കുകയുമായിരുന്നു വെന്ന് മുത്തുകുമാറിന്റെ പിതാവ് വടി വേൽ പറയുന്നു.
അപകടത്തെ തുടർന്ന് പരിക്കേറ്റ മുത്തു കുമാറിനെ കാഞ്ഞിരപ്പളളി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധ ചികിൽസയ്ക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മധുരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചുഅവിടെ വച്ചായിരുന്നു മരണം സംഭവിച്ചത് . എന്ന് മുത്തുകുമാറിന്റെ ഭാര്യ മുത്തു മാരി പറയുന്നു.
തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർ ർട്ടിൽ തോന്നിയ സംശത്തിൽ കുടുംബാംഗങ്ങൾ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകിയിരുന്നു തുടർന്ന് റിസോർട്ട് മാനേജ്മെന്റ് കേസിന് പോവണ്ടാ എന്നും തങ്ങൾ നഷ്ടപരിഹാരം നൽ കിക്കൊള്ളാമെന്ന് വിഷയത്തിൽ ഇടപെട്ട മുത്തുകുമാറിന്റെ സുഹൃത്ത്ക്കളെ അറിയിച്ചിരുന്നതായി ഭാര്യ മുത്തുമാരിയും മാതാവ് പരമേശ്വരിയും പറഞ്ഞു.
വള്ളക്കടവ് എട്ടാം നമ്പർ എസ്റ്റേറ്റിൽ ആഴ്ച്ചക്കൂലി ജോലി ചെയ്ത് കിട്ടുന്നതുഛമായ വരുമാനത്തിലാണ് ഈ കുടുംബത്തിലെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചിലവുകൾ ഉൾപ്പെടെ നടത്തി വരുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായ മുത്തുകുമാറിന്റെ മരണത്തോടെ വലിയ ബുദ്ധിമുട്ടിലാണ് കുടുംബം കഴിഞ്ഞ് പോവുന്നത്.
കുടുംബനാഥന്റെ മരണത്തോടെ മുൻപോട്ടുള്ള ജീവി വിത മാർഗമടഞ്ഞ ഈ കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാര തുക ലഭിക്കുന്നതിനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാവണമെന്നാണ്അനാഥരായ കുടുംബത്തിന്റെ അപേക്ഷ.