കാഞ്ചിയാർ പഞ്ചായത്ത് ഭരണസിരാകേന്ദ്രമായ ലബ്ബക്കടയിൽ തെരുവുനായ ശല്യം രൂക്ഷം

കാഞ്ചിയാർ പഞ്ചായത്ത് ഭരണസിരാ കേന്ദ്രമായ ലബ്ബക്കടയിൽ തെരുവുനായ ശല്യം രൂക്ഷം. രാത്രി എന്നോ പകലെന്നോ ഇല്ലാതെ ലബ്ബക്കട ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കൾ വിരകുകയാണ്.ടൗണിൽ എത്തുന്ന ആളുകൾക്ക് നേരെ തെരുവുനായ്ക്കൾ ആക്രമിക്കാൻ ആയി പാഞ്ഞ് എത്തുന്നതും പതിവു സംഭവവുമായി മാറിയിരിക്കുകയാണ്.
തെരുവുനായ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കാഞ്ചിയാർ പഞ്ചായത്ത് ഭരണ കേന്ദ്രമായ ലബ്ബക്കടയിലെ ആളുകൾ രാത്രി എന്നോ പകലെന്നോ ഇല്ലാതെ ടൗണിലും പരിസര പ്രദേശങ്ങളിലുമായി തെരുവുനായ്ക്കൾ തമ്പടിക്കുകയാണ്. ടൗണിൽ വിവിധ ആവശ്യങ്ങൾക്കും മറ്റുമായി എത്തുന്ന ആളുകളുടെ മുൻപിലേക്ക് നായ്ക്കൾ പാഞ്ഞു അടുക്കുന്നതും പതിവ് സംഭവമാണ്.
സ്കൂളുകൾ. കോളേജ് .സർക്കാർ ആശുപത്രി. പഞ്ചായത്ത് ഓഫീസ് . മറ്റ് സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയൊക്കെ എത്തുന്ന ആളുകൾക്കും തെരുവുനായ്ക്കൾ ഭീഷണിയായി മാറുകയാണ്. കൂടാതെ രാത്രി സമയങ്ങളിൽ മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ ലബോറട്ടറി എത്തുന്നവർക്കും തെരുവുനായ്ക്കൾ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. നേതൃത്വത്തിൽ തെരുവ് നായ്ക്കളെ അമർത്തി ചെയ്യാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവശ്യമാണ് ശക്തമായി ഇരിക്കുന്നത്.