കട്ടപ്പന വള്ളക്കടവ് ശ്രീ വിനായക എൻ.എസ്.എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും സംയുക്ത വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

Jul 7, 2024 - 09:28
 0
കട്ടപ്പന വള്ളക്കടവ് ശ്രീ വിനായക എൻ.എസ്.എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും സംയുക്ത വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
This is the title of the web page

 കട്ടപ്പന വള്ളക്കടവ്  ശ്രീ വിനായക എൻഎസ്എസ് കരയോഗത്തിന്റെയും വനിത സമാജത്തിന്റെയും സംയുക്ത വാർഷിക പൊതുയോഗമാണ് കരയോഗ മന്ദിരത്തിൽ സംഘടിപ്പിച്ചത്. സാമൂഹ്യ ക്ഷേമത്തിനും അംഗങ്ങളുടെ ഉന്നമനത്തിനും വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്ന കരയോഗമാണ് വള്ളക്കടവ് ശ്രീ വിനായക എൻഎസ്എസ്. വാർഷിക പൊതുയോഗം നഗരസഭ അധ്യക്ഷ ബീന ടോമി ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 യോഗത്തോട് അനുബന്ധിച്ച് എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിദ്യാർത്ഥികൾക്കായി പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.നഗരസഭ വൈസ് ചെയർമാൻ കെ ജെ ബെന്നി,കൗൺസിലർമാരായ ഷജി തങ്കച്ചൻ, തങ്കച്ചൻ പുരിയിടം, മനോജ് മുരളി, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

  യൂണിയൻ പ്രതിനിധി പി ജെ ബിനോജ്, കരയോഗം പ്രസിഡന്റ് പി ഡി സോമശേഖരൻ നായർ, സെക്രട്ടറി പി ജി പ്രസാദ്, വൈസ് പ്രസിഡന്റ് കെ പി ബിജു, ജോയിൻ സെക്രട്ടറി ഈ ആർ സജീവ്, ട്രഷറർ പി എസ് നാരായണൻ നായർ,വനിതാ സമാജം പ്രസിഡന്റ് ശാന്തകുമാരി ശശിധരൻ, സെക്രട്ടറി മിനി പ്രസാദ്, ബാലസമാജം പ്രസിഡന്റ് സായി കൃഷ്ണ എസ് നായർ, സെക്രട്ടറി ആദിത്യൻ ബിജു, തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow