കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ ബോഡിമെട്ടിന് സമീപം തോട്ടം തൊഴിലാളികൾ ആശ്രയിക്കുന്ന കുടിവെള്ളത്തിലേക്ക് കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നുവെന്ന് പരാതി

കൊച്ചി ധനുഷ് കോടി ദേശിയ പാതയിൽ ബോഡിമേട്ടിന് സമീപത്താണ് ശുചിമുറി മാലിന്യം നിക്ഷേപിച്ചത് .പതിനഞ്ചോളം തൊഴിലാളി കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുളത്തിലേക്കാണ് മാലിന്യങ്ങൾ തള്ളിയത് രാത്രിയിൽ ടാങ്കർ പോലുള്ള വാഹനങ്ങളിൽ എത്തിച്ചാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.ബോഡിമെട്ട് സ്വദേശി ഷിബുവിൻ്റെ കൃഷിയിടത്തിലേക്കാണ് മാലിന്യങ്ങൾ നിക്ഷേപിച്ചത്.
കഴിഞ്ഞ ദിവസം രാജകുമാരി നോർത്തിലും കുരുവിളാസിറ്റി മേഖലയിലും നാലോളം കുടിവെള്ള ശ്രോതസിലേക്കും തോട്ടിലേക്കും മാലിന്യങ്ങൾ ഒഴുകിയിരുന്നു.മാലിന്യം നിക്ഷേപിക്കുന്നവർക്ക് എതിരെ ശക്‌തമായ നടപടി സ്വികരിക്കുമെന്ന് ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് പറഞ്ഞു.ഇരുസംഭവങ്ങളിലും നാട്ടുകാരുടെ പരാതിയെ തുടർന്ന് ശാന്തൻപാറ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു സി സി റ്റി വികൾ കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.