ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം വാഹനാപകടം ; ഒരാൾക്ക് പരിക്ക്

സ്വകാര്യ ബസ്സിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.വാത്തിക്കുടി സ്വദേശി കുളത്തുങ്കൽ ജോസ് (55) നാണ് പരിക്കേറ്റത്.ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.ജോസിനൊപ്പം പിൻസീറ്റിൽ ഭാര്യയും ഉണ്ടായിരുന്നെങ്കിലും ഭാര്യക്ക് പരിക്കൊന്നും സംഭവിച്ചില്ല.ഇരുവരും തൊഴിലുറപ്പ് ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം.