ലയൺസ് ക്ലബ് ഓഫ് കട്ടപ്പനയുടെ 2024 - 2025 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ജൂലൈ 7-ാം തീയതി ഞായറാഴ്‌ച നടക്കും

ലയൺസ് ക്ലബ് ഓഫ് കട്ടപ്പനയുടെ 2024 - 2025 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ജൂലൈ 7-ാം തീയതി ഞായറാഴ്‌ച വൈകീട്ട് 6 : 30 ന് കട്ടപ്പന ലയൺസ് ക്ലബ് ഹാളിൽ വച്ച് നടക്കും . സെൻസ് കുര്യൻ ക്ലബിൻ്റെ 44-ാമത് പ്രസിഡന്റ് ആയും, ജെബിൻ ജോസ് സെക്രട്ടറി ആയും, കെ.ശശിധരൻ ട്രഷറർ ആയും അന്നേ ദിവസം ചാർജ് എടുക്കുന്നതാണ്.
ഇൻസ്റ്റാളിങ് ഓഫീസർ കെ. ബി ഷൈൻകുമാർ സ്ഥാനാരോഹണ കർമ്മം നടത്തുന്നതാണ്. ഡിസ്ട്രിക്ട് സർവീസ് പ്രൊജക്റ്റ്ൻ്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീജിത്ത് ഉണ്ണിത്താൻ നിർവഹിക്കുന്നു. ക്ലബ് സർവീസ് പ്രൊജക്റ്റ് ഉദ്ഘാടനം റീജിയണൽ ചെയർമാൻ രാജീവ് ജോർജ് നിർവഹിക്കുന്നതുമാണ്.
ഈ വർഷത്തെ പ്രധാന സേവന പദ്ധതികളായി ഡിസ്ട്രിക്ട് വിഭാവനം ചെയ്‌തിട്ടുള്ള ഭവന രഹിതർക്കുള്ള പാർപ്പിട പദ്ധതി, ബസ് കാത്തിരിപ്പ് കേന്ദ്രം, ജൈവ പച്ചക്കറി കൃഷി, ഓട്ടോറിക്ഷ ഫസ്റ്റ് എയ്‌ഡ് കിറ്റ് തുടങ്ങിയ നിരവധി സേവന പദ്ധതികളാണ് ഈ വർഷം ക്ലബ് വിഭാവനം ചെയ്യുന്നത്. സെൻസ് കുര്യൻ, ജെബിൻ കോലത്ത്, കെ ശശിധരൻ, ജോർജ് തോമസ്, അമൽ മാത്യു, അലെൻ വിൻസന്റ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.