സിപിഎം നെ തിരുത്താനുള്ള ബിനോയി വിശ്വത്തിന്റെ ശ്രമം പാഴ് വേലയെന്ന് എഐസിസി അംഗം ഇ എം ആഗസ്‌തി

Jun 30, 2024 - 11:59
 0
സിപിഎം നെ തിരുത്താനുള്ള ബിനോയി വിശ്വത്തിന്റെ ശ്രമം പാഴ് വേലയെന്ന് എഐസിസി അംഗം ഇ എം ആഗസ്‌തി
This is the title of the web page

സിപിഎം നെ തിരുത്തി മുന്നണിയെ നന്നാക്കാമെന്നുള്ള ബിനോയി വിശ്വത്തിന്റെ ശ്രമം വെറും പാഴ് വേലയാണെന്നു എഐസിസി അംഗം ഇ എം ആഗസ്‌തി. പുള്ളി പുലിയുടെ പുള്ളി മാറ്റാൻ ശ്രമിക്കുന്നതു പോലെയാണ് സിപിഎം നെ നന്നാക്കാൻ ശ്രമിക്കുക എന്ന 1982ലെ എ കെ ആന്റണിയുടെ പ്രസ്താവന ബിനോയി വിശ്വം ഓർക്കുന്നത് നന്നായിരിക്കും. എന്നെ തല്ലേണ്ടപ്പാ ഞാൻ നന്നാവില്ല എന്ന പഴം ചൊല്ല് സിപിഎം ന്റെ കാര്യത്തിൽ യഥാർഥ്യമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സിപിഐ ഇടതു മുന്നണി വിട്ട് സ്വയം രക്ഷപെടാൻ ശ്രമിക്കണം. സിപിഎം ന് ബംഗാളിൽ സംഭവിച്ചത് തന്നെ കേരളത്തിലും സംഭവിക്കും. സിപിഐ ഇടതുമുന്നണി വിടണമെന്ന യുഡിഫ് കൺവീനർ എം എം ഹസ്സന്റെ അഭിപ്രായം ഗൗരവമായി കാണണം. മുന്നണി വിട്ടു വരുന്ന സിപിഐ യെ കോൺഗ്രസ്‌ ഇരുകൈയും നീട്ടി സ്വീകരിക്കും. കോൺഗ്രസ്സിനോട് ചേർന്നു നിന്ന കാലം സിപിഐ യുടെ സുവർണ്ണ കാല മായിരുന്നു എന്ന കാര്യം ഓർക്കുന്നത് കൊണ്ടാണ് ഇടുക്കി ജില്ലയിൽ ഉൾപ്പടെയുള്ള സിപിഐ അണികളും ഒരു വിഭാഗം നേതാക്കളും മുന്നണി വിടണമെന്ന് അഭിപ്രായപ്പെട്ടത്.

 പാർട്ടി ഇടതു മുന്നണിയിൽ നിന്നാൽ ഇതിനേക്കാൾ വലിയ തിരിച്ചടി ഉണ്ടാകും. കാരണം ചെങ്കോടി യ്ക്കു തീ പിടിക്കുന്ന കാലമാണു കേരളത്തിൽ സംഭവിക്കാൻ പോകുന്നതെന്ന വസ്തുത സിപിഐ യും ബിനോയി വിശ്വം വും തിരിച്ചറിയണമെന്നും എ ഐ സിസി അംഗംഅഡ്വ ഇ എം ആഗസ്തി കട്ടപ്പനയിൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow