ഹെല്‍മറ്റ് ധരിച്ചാല്‍ മാത്രം സ്‌കൂട്ടര്‍ ഓടുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഓല

ഹെല്‍മറ്റ് ഊരിമാറ്റിയാല്‍ വാഹനം പാര്‍ക് മോഡിലേക്ക് മാറും

Jun 21, 2023 - 17:07
 0
ഹെല്‍മറ്റ് ധരിച്ചാല്‍ മാത്രം സ്‌കൂട്ടര്‍ ഓടുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഓല
This is the title of the web page

ഹെല്‍മറ്റ് ധരിച്ചാല്‍ മാത്രം സ്‌കൂട്ടര്‍ ഓടുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഓല. ഡിസ്പ്ലെയിലെ ക്യാമറ ഉപയോഗിച്ച് റൈഡര്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടോ പരിശോധിക്കുക. ഹൈല്‍മറ്റ് ധരിച്ചിട്ടുണ്ട് എന്ന വിവരം വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റ് മോട്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിനെ അറിയിച്ചാല്‍ മാത്രമേ വാഹനം ഡ്രൈവ് മോഡിലേക്ക് മാറു. ഹെല്‍മറ്റ് ധരിച്ചിട്ടില്ലെങ്കില്‍ വാഹനം പാര്‍ക്ക് മോഡില്‍ തന്നെ തുടരുകയും ചെയ്യും. ഇനി വാഹനം ഓടിത്തുടങ്ങിയത് ശേഷം ഹെല്‍മറ്റ് ഊരാമെന്ന് കരുതിയില്‍ അതും നടക്കില്ല. ഹെല്‍മറ്റ് ഊരിമാറ്റിയാല്‍ വാഹനം പാര്‍ക് മോഡിലേക്ക് മാറും എന്നാണ് ഓല പറയുന്നത്. കൂടാതെ ഹെല്‍മറ്റ് ധരിക്കണം എന്ന നിര്‍ദ്ദേശവും സ്‌ക്രീനില്‍ ലഭിക്കും. നേരത്തെ ടിവിഎസും ക്യാമറ അടിസ്ഥാനമായ ഹെല്‍മറ്റ് റിമൈന്‍ഡര്‍ സിസ്റ്റവുമായി എത്തിയിരുന്നു. എന്നാല്‍ ടിവിഎസിന്റെ സിസ്റ്റത്തില്‍ ഹെല്‍മറ്റ് ധരിക്കണം എന്ന നിര്‍ദ്ദേശം വരിക മാത്രമേ ചെയ്യുകയുള്ളു. എന്നാല്‍ ഓല ഒരു പടിയും കൂടി കടന്ന് വാഹനം ഓടാത്ത സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow