ഡെങ്കിപ്പനി കാരണം രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നത് അപകടകരമായ അവസ്ഥയാണ്

Jun 21, 2023 - 11:10
 0
ഡെങ്കിപ്പനി കാരണം രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നത് അപകടകരമായ അവസ്ഥയാണ്
This is the title of the web page

ഡെങ്കിപ്പനി കാരണം രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നത് അപകടകരമായ അവസ്ഥയാണ്. ഡെങ്കിപ്പനി ബാധിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികള്‍ ധാരാളം പ്ലേറ്റ്‌ലെറ്റുകളെ നശിപ്പിക്കും. ഈ പ്ലേറ്റ്‌ലെറ്റുകള്‍ ശരീരത്തിലെ രക്തസ്രാവം നിയന്ത്രിക്കാന്‍ പ്രധാനമായതിനാല്‍ അവ വേഗത്തില്‍ വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. രക്തത്തിലെ ചെറിയ നിറമില്ലാത്ത കോശ ശകലങ്ങളാണ് പ്ലേറ്റ്‌ലെറ്റുകള്‍ അഥവാ ത്രോംബോസൈറ്റുകള്‍. ശരീരത്തില്‍ ചെറുതോ വലുതോ ആയ മുറിവുകളുണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. അവയവ മാറ്റിവയ്ക്കല്‍ അടക്കമുള്ള ശസ്ത്രക്രിയകളെ അതിജീവിക്കാനും, കാന്‍സര്‍, വിട്ടുമാറാത്ത രോഗങ്ങള്‍, പരിക്കുകള്‍ എന്നിവയോട് പൊരുതാനുമെല്ലാം പ്ലേറ്റ്‌ലെറ്റുകള്‍ അത്യാവശ്യമാണ്. ഇലക്കറികള്‍ കഴിക്കുന്നത് പ്ലേറ്റ്‌ലെറ്റ് കൂട്ടാന്‍ സഹായിക്കും. അതുപോലെതന്നെ രക്തം കട്ടപിടിക്കാതിരിക്കാന്‍ വിറ്റാമിന്‍ കെ പ്രധാനമാണ്. ചീര, ബ്രൊക്കോളി, കാബേജ് എന്നിവയും വിറ്റാമിന്‍ കെ ലഭിക്കാന്‍ നല്ലതാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സൊയാബീന്‍ കഴിക്കുന്നതും വിറ്റാമിന്‍ കെ കൂട്ടും. കൊഴുപ്പുള്ള മീനില്‍ വിറ്റാമിന്‍ ബി 12 ധാരാളം അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കള്‍ ഉണ്ടാകാന്‍ (ആര്‍ബിസി) ഈ വിറ്റാമിന്‍ പ്രധാന പങ്ക് വഹിക്കുന്നതാണ്. വിറ്റാമിന്‍ ബി 12 കുറയുമ്പോള്‍ പ്ലേറ്റ്‌ലെറ്റ് കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഫോളിക് ആസിഡ് വിറ്റാമിന്‍ ബിയുടെ മറ്റൊരു രൂപമാണ്. ഇതും പ്ലേറ്റ്‌ലെറ്റിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. സപ്‌ളിമെന്റ് കഴിച്ച് ഫോളേറ്റ് കൂട്ടുന്നതിനേക്കാള്‍ നല്ലത് ഭക്ഷണം കഴിച്ചുതന്നെ നേടുന്നതാണ്.

 ബീന്‍സ്, ബ്രൊക്കോളി എന്നവ കഴിക്കുന്നത് നല്ലതാണ്. ബിയര്‍ ആണെങ്കിലും വൈന്‍ ആണെങ്കിലും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തും. അതുകൊണ്ട് മദ്യം ഒഴിവാക്കിയാല്‍ മജ്ജ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. പ്ലേറ്റ്‌ലെറ്റ് അളവ് കൂട്ടാന്‍ പ്രധാനമായ മറ്റൊന്ന് വിറ്റാമിന്‍ സി ആണ്. നാരങ്ങ, മുന്തിരി, ഓറഞ്ച് തുടങ്ങി സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow