കട്ടപ്പന ഇരുപതേക്കറിൽ ശുചീകരണം നടത്തി

മഴക്കാലത്തിനോട് മുന്നോടിയായി ടൗൺ ഇടങ്ങൾ ശുചീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കട്ടപ്പന ഇരുപതേക്കറിൽ ശുചീകരണ പ്രവർത്തനം നടത്തിയത്. ഇരുപതേക്കർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയിം എസ് എച് ജിയുടെയും ഹെഡ് ലോഡ് ആൻഡ് ടിംബർ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു വിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണം നടത്തിയത്.
നിരവധി ആളുകൾ എത്തുന്ന ഇരുപതേക്കർ ജംഗ്ഷനിൽ മാലിന്യം അലക്ഷ്യമായി കിടന്നിരുന്ന സാഹചര്യമുണ്ടായിരുന്നു.ഒപ്പം ഫോണിന് വശങ്ങളിൽ കാടുപടലങ്ങളും വളർന്ന് നിന്നിരുന്നു. ഈ സാഹചര്യത്തിലാണ് മാലിന്യങ്ങൾ നീക്കം ചെയ്യുകയും കാടുപടലങ്ങൾ വെട്ടി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത് .