അന്തരിച്ച നടൻ പൂജപ്പുര രവിയുടെ സംസ്കാരം ഇന്ന് 12 മണിക്ക് ശാന്തി കവാടത്തിൽ
അന്തരിച്ച നടൻ പൂജപ്പുര രവിയുടെ സംസ്കാരം ഇന്ന് 12 മണിക്ക് ശാന്തി കവാടത്തിൽ. രാവിലെ പത്തര മുതൽ തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനം ഉണ്ടാകും. ഇന്നലെ വീട്ടിൽ നടന്ന പൊതുദർശനത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് മറയൂരിൽ മകൾ ലക്ഷ്മിയുടെ വീട്ടിലായിരുന്നു രവിയുടെ അന്ത്യം.



