കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ് സിപിഐ ജില്ലാ കൺസിന്റെ നേതൃത്വത്തിൽ ജയിൽ നിറക്കൽ സമരം ഡിസംബർ ഒന്നിന്.കട്ടപ്പന ഹെഡ് പോസ്റ്റാഫീസ് ഉപരോധിച്ചുകൊണ്ടുള്ള സമരം സി പി ഐ സംസ്ഥാന സെക്ര ട്ടറിയേറ്റംഗം ആർ.രാജേന്ദ്രൻ ഉത്ഘാടനം ചെയ്യും.
സിപിഐ ദേശീയ കൗൺസിലിൻ്റ് ആഹ്വാനപ്രകാരം ബദലാവ്‌സരൂരിഹെ (മാറ്റം അനിവാര്യമാണ്.) കാമ്പയിൻ്റെ ഭാഗമായിട്ടാണ് രാജ്യവ്യാപകമായി ജയിൽ നിറയ്ക്കൽ സമരം സംഘടിപ്പിക്കുന്നത്.
സിപിഐ ഇടുക്കിജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ഡിസംബർ ഒന്നിന് കട്ടപ്പന ഹെഡ് പോസ്റ്റാഫീസ് ആയിരക്കണക്കായ സിപിഐ പ്രവർത്ത കർ ഉപരോധിക്കുകയും അറസ്റ്റ് വരിച്ച് ജയിൽ നിറക്കൽ സമരത്തിൽ പങ്കാളികളാകും.ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനിയിൽ ജനലക്ഷ ങ്ങൾ പങ്കെടുത്ത റാലിയുടെ തുടർച്ചയായാണ് ജയിൽ നിറയ്ക്കൽ സമരംനടക്കുന്നത്.
എസ് ഐ ആർ റദ്ധാക്കുക, വിലകയറ്റം തടയുക, അതിരൂക്ഷമായ തൊഴിലി ല്ലായ്മ പരിഹരിക്കുക, രാജ്യത്ത് പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാക്കുക, ദളിതർക്കും ആദിവാസികൾക്കും അന്തസാർന്ന ജീവിതം ഉറപ്പാക്കുക, കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില നിയമപ്രകാരം അനുവദിക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡു കൾ റദ്ധാക്കുക, വനിതാസംവരണം നടപ്പിലാക്കുക, തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ തടയുവാൻ ബാലറ്റ് പേപ്പറിലേക്ക് മടങ്ങുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം സംഘടിപ്പിച്ചിട്ടുളളത്.
ഒന്നാം തീയതി രാവിലെ 8 മണി മുതൽ സമരം ആരംഭിക്കും. 10 മണിയോടെ സി പി ഐ സംസ്ഥാന സെക്ര ട്ടറിയേറ്റംഗം ആർ.രാജേന്ദ്രൻ ഉത്ഘാടനം ചെയ്യും. സി പി ഐ ദേശീയ കൗൺസിൽ അംഗം റ്റി ജെ ആഞ്ചലോസ്, ജില്ലാ സെക്രട്ടറി കെ സലിംകുമാർ അസിസ്റ്റൻ്റ് സെക്ര ട്ടറിമാരായ വി ആർ ശശി, എം കെ പ്രിയൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജോസ് ഫിലിപ്പ്, സി.യു ജോയി, ഇ എസ് ബിജിമോൾ, ജയാമധു, എ ഐ റ്റി യു സി സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.വൈ ഔസേപ്പ്, വി.കെ ധനപാൽ, പി. മുത്തു പാണ്ടി, റ്റി ഗണേശൻ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ആനന്ദ് വിളയിൽ, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി അഡ്വ.സുനിൽകുമാർ സുരേഷ്, സി പി ഐ കട്ടപ്പന മണ്ഡലം സെക്രട്ടറി സി.എസ് അജേഷ് തുടങ്ങിയവർ പ്രസംഗിക്കും.
വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, വി.ആർ ശശി, എം.കെ പ്രിയൻ, സി.എസ് അജേഷ് എന്നിവർ പങ്കെടുത്തു.



