പെരുവന്താനം മുറിഞ്ഞപുഴ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടരെ ഉണ്ടായ കാട്ടാന ശല്യത്തിനെതിരെ മിന്നൽ സമരവുമായി ജനപ്രതിനിധികളും നാട്ടുകാരും

പെരുവന്താനം മുറിഞ്ഞപുഴ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടരെ ഉണ്ടായ കാട്ടാന ശല്യത്തിനെതിരെ മിന്നൽ സമരവുമായി ജനപ്രതിനിധികളും നാട്ടുകാരും.മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ച് ഓഫീസിൽ ആണ് നാട്ടുകാർ സമരവുമായി എത്തിയത്.
പെരുവന്താനം പഞ്ചായത്തിലെ കണയങ്കവയൽ , പാഞ്ചാലിമേട്, ചെറുവള്ളികുളം ഭാഗത്തുള്ള നിരവധി ആളുകൾക്കു ആഴ്ചകളായി രാത്രിയിൽ സഞ്ചാരം തടസ്സപ്പെട്ടിരിക്കുകയാണ്.ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആണ് മിന്നൽ സമരവുമായി ജനപ്രതിനിധികളും നാട്ടുകാരും രംഗത്ത് എത്തിയത്.
ഡെപ്യൂട്ടി റേഞ്ച് ഓഫീസറും നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ എല്ലാദിവസവും രാത്രി 8.30 മുതൽ 11.30 വരെയുള്ള പെട്രോളിംഗ്, 24 മണിക്കൂറും RRT ടീമിന്റെ സേവനം ഉറപ്പുവരുത്തുക, ജനങ്ങൾക്ക് ബന്ധപ്പെടുവാൻ ഹെല്പ്ലൈൻ നമ്പർ പ്രസിദ്ധപ്പെടുത്തുക, വളഞ്ചാൽ മുതൽ പുറക്കയം വരെ പ്രഖ്യാപിച്ച ഫെൻസിങ് പദ്ധതി വേഗത്തിൽ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ രേഖാമൂലം ഉദ്യോഗസ്ഥൻ ഉറപ്പ് നൽകിയതിന് ശേഷമാണു സമരക്കാർ പിരിഞ്ഞു പോയത്.സമരങ്ങൾക്ക് വിസി ജോസഫ് വെട്ടിക്കാട്ട്, ഡോമിന സജി, എബിൻ കുഴിവേലി, തോമസ് അറക്കപറമ്പിൽ, ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.