16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ വേണ്ടന്മേട് പോലീസ് അതി സാഹസികമായി തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
വണ്ടന്മേട് പോലീസ് ഇൻസ്‌പെക്ടർ ശ്രീ ഷൈൻകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.അണക്കര സ്വദേശിയായ 22 വയസുള്ള മുത്തുകുമാറിനെ വേണ്ടന്മേട് പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ വിനോദ് കുമാർ കെ എൻ, SCPO മാരായ ജെയ്‌മോൻ, തോമസ് ജോർജ്, സൽജോമോൻ, രേവതി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘ രണ്ടുദിവസമായി ചെന്നൈയിൽ നടത്തിയ അന്വേഷണതിനോടുവിൽ ചെന്നൈ പോരൂർ ഭാഗത്തുനിന്നും അറസ്റ്റു ചെയ്തു. നെടുംകണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് പീരുമേട് സബ് ജയിലിലേക്ക് മാറ്റി.