കേരള സംസ്‌കൃത അധ്യാപക ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഡി ഇ ഒ ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

Jun 18, 2024 - 10:24
Jun 18, 2024 - 10:52
 0
കേരള സംസ്‌കൃത അധ്യാപക ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഡി ഇ ഒ ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
This is the title of the web page

നിയമനത്തിന്റെ കാര്യം അന്വേഷിക്കാൻ വന്ന അധ്യാപികക്കെതിരെ അതിക്രമം നടത്തിയ കട്ടപ്പന ഡി ഇ ഒ യ്ക്ക് എതിരെ സംസ്കൃത അധ്യാപക ഫെഡറേഷൻ, കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്, ദേശീയ അധ്യാപക യൂണിയൻ, കെ പി എസ് ടി എ,കെ എസ് എസ് ടി എഫ് എന്നീ അധ്യാപക സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സംസ്കൃത അധ്യാപക ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീപത്മനാഭൻ മാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൾഡ് ഡയറക്ടർ ഫാദർ സിജു,ദേശീയ അധ്യാപക യൂണിയൻ ജില്ലാ പ്രസിഡണ്ട്‌ ശ്രീ രാജേന്ദ്രൻ,കെ പി എസ് ടി എ ജില്ലാ ട്രെഷരർ ജോസ് കെ സെബാസ്റ്റ്യൻ, കെ എസ് എസ് ടി എഫ് ജില്ലാ സെക്രട്ടറി ദിപു ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

 ഡിഇഒ ഓഫീസിൽ നിന്നും ഉണ്ടായ ഈ ദുരനുഭവത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ കേരളത്തിലെ എല്ലാ ഓഫീസുകളിലെക്കും ഭരണ സംഘടിപ്പിക്കുമെന്ന് സംയുക്ത അധ്യാപക സമരസമിതി വർത്താ കുറിപ്പിൽ അറിയിച്ചു.കാഞ്ഞിരപ്പള്ളി രൂപത വിദ്യാലയങ്ങളിലെ അധ്യാപകർ, സംസ്കൃത അധ്യാപകർ ഇടുക്കി കോട്ടയം ജില്ലകളിലെ അധ്യാപകർ തുടങ്ങി നൂറോളം പേർ ധർണ്ണയിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow