കട്ടപ്പന വലിയപാറ പച്ചടി ശ്രീധരൻ കുടുംബയോഗത്തിന്റെയും പ്രാർത്ഥനാ ഗ്രൂപ്പിന്റെയും വാർഷിക പൊതുയോഗം നടന്നു

കട്ടപ്പന വലിയ പാറ പച്ചടി ശ്രീധരൻ കുടുംബയോഗത്തിന്റെയും പ്രാർത്ഥനാ ഗ്രൂപ്പിന്റെയും വാർഷിക പൊതുയോഗം നടന്നു. മലനാട് എസ് എൻ ഡി പി യൂണിയൻവൈസ് പ്രസി. വിധു എ. സോമൻ ഉത്ഘാടനം ചെയ്തു.കൊച്ചു തോവാള എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ വച്ചാണ് പതിനാലാമത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചത്.
വനിതാ സംഘം കേന്ദ്ര കമ്മറ്റിയുടെ നേത്യത്വത്തിൽ കുമാരനാശാൻ സ്മൃതി ശദാബ്ദി ആ ചരണത്തിന്റെ ഭാഗമായി ചണ്ടാല ഭിക്ഷുകിയും ദുരവസ്ഥയും എന്ന കൃതി ആസ്പദമാക്കിയുള്ള നൃത്ത മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയവരേ അനുമോദിച്ചു.
തുടർന്ന് എസ് എസ് എൽസി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമന്റോ വിതരണം ചെയ്തു.ശാഖായോഗം പ്രസി. സന്തോഷ് പാതയിൽ അധ്യക്ഷനായിരുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ സുരേഷ് ശ്രീധരൻ തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖായോഗം സെക്രട്ടറി അഖിൽ കൃഷ്ണൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി.
പി. ജി.സുധാകരൻ, നിശാന്ത് ശാന്തി, ശശികുമാർ മുളയാനിക്കൽ, സോമൻ പരുത്തിപ്പാറ, രാജു തേവർ കുന്നേൽ, രഞ്ജിനി സജീവ്, ആശാ അനീഷ്, സോമൻ റ്റി.ഡി. തുടങ്ങിയവർ സംസാരിച്ചു. ശാഖായോഗം ചെയർമാൻ വിനോദ് മറ്റത്തിൽ, കൺവീനർ ബാബു വി.പി., അനു മോൻ രാജൻ തുടങ്ങിയവർ നേത്യത്വം നൽകി.