വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റിൽ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ഒരാൾ കുഴഞ്ഞുവീണു മരിച്ചു

വ്യാഴാഴ്ച്ച രാവിലെ 9 മണിയോടെ കൂടിയാണ് മരണം.സംഭവിച്ചത് വണ്ടിപ്പെരിയാർ അരണക്കൽ എകെജി കോളനി മാരിയപ്പൻ എന്നയാളുടെ സ്വകാര്യ ഏലത്തോട്ടത്തിൽ ഏലത്തിന് കുഴിയെടുക്കാൻ എത്തിയതായിരുന്നു വണ്ടിപ്പെരിയാർ കുരിശുമല പുതുവൽ സ്വദേശിയായ 54 വയസുള്ള പെരുമാൾ.
എട്ടുമണിക്ക് സ്ഥലത്ത് എത്തുകയും ജോലികൾ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിൽ തോട്ടം ഉടമയായ. മാരിയപ്പനുമായി ജോലി വിഷയവുമായി ബന്ധപ്പെട്ട് ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് തോട്ടത്തിലെത്തിയ ഉടമ പെരുമാളിനെ കൂവി വിളിക്കുകയും ചെയ്തു. എന്നാൽ വിളി കേൾക്കാതെ വന്നതോടെ അന്വേഷിച്ച് എത്തിയപ്പോഴാണ്ഏലത്തോട്ടത്തിൽ വീണു കിടക്കുന്നത് കാണുന്നത്.
പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ആരണക്കൽ എവിടി ഗ്രൂപ്പ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.തുടർന്ന് മൃതദേഹം വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ വസന്ത, മക്കൾ ദേവി സരിത എന്നിവർ..........