കട്ടപ്പന ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു

2023 -24 അധ്യായന വർഷത്തിൽ പത്താം ക്ലാസിൽ നിന്നും ഫുൾ A+ നേടിയ 62 കുട്ടികൾക്കുംഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫുൾ A+ കരസ്ഥമാക്കിയ 8 കുട്ടികൾക്കും 90 ശതമാനത്തിലധികം മാർക്ക് നേടിയ 7 കുട്ടികൾക്കുമുള്ള സമ്മാന വിതരണമാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നത്.
ഈ സ്കൂളിലേ കുട്ടികളുടെ വിജയം മാതാപിതാ ക്കളുടെയും അധ്യാപകരുടെയും സ്കൂളിന്റെയും വിജയമാണെന്ന് സ്കൂൾ മാനേജർ ഫാ.ജോസ് പറപ്പള്ളിൽ അധ്യക്ഷത വഹിച്ച് സംസാരിച്ചു. ജില്ല പോലീസ് മേധാവി റ്റി.കെ. വിഷ്ണു പ്രദീപ് IPS ഉത്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ മനു കെ.മാത്യു, പിറ്റിഎ പ്രസി. സജി തോമസ് ഹെഡ് മാസ്റ്റർ ഡേവിസ് റ്റി.ജെ തുടങ്ങിയവർ സംസാരിച്ചു.