കാലവർഷം ശക്തമാവുന്ന സാഹചര്യത്തിൽവണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

കാലവർഷം ശക്തിപ്രാപിക്കുന്നതോടെ പ്രകൃതി ക്ഷോഭത്താൽമണ്ണിടിച്ചിൽ . വെള്ള പൊക്കം. മരങ്ങൾ കടപുഴകി വീണ് ഗതാഗതടസ്സങ്ങളും മറ്റ് അപകടങ്ങളും ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിൽ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ്.
വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം ആരംഭിച്ചത്.വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് കാര്യാലയ ഫ്രണ്ട് ഓഫീസിൽ ആരംഭിച്ച കൺട്രോൾ റൂമിൽ ദിവസവും ഓരോ ജീവനക്കാരുടെ സേവനം ഉണ്ടാവും.
കൂടാതെ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും 5 പേർക്ക് വീതം പരിശീലനം നൽകി സജ്ജമാക്കിയിട്ടുമുണ്ട്. ഒപ്പം അടിയന്തിരഘട്ടത്തിൽ ആവശ്യമായ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുമുണ്ട്.