ലോക പരിസ്ഥിതി ദിനം ആചരിച്ച് കട്ടപ്പന ക്രൈസ്റ്റ് കോളേജ്

Jun 5, 2024 - 15:19
 0
ലോക പരിസ്ഥിതി ദിനം ആചരിച്ച് കട്ടപ്പന ക്രൈസ്റ്റ് കോളേജ്
This is the title of the web page

ഭൂമി പുനസ്ഥാപിക്കല്‍, ഭൂവല്‍ക്കരണം, വരള്‍ച്ച പ്രതിരോധം എന്ന പരിസ്ഥിതി ദിന സന്ദേശത്തിലൂന്നി കട്ടപ്പന ക്രൈസ്റ്റ് കോളേജിലെ ഐ.ക്യു എ.സിയുടെയും എന്‍.എസ്.എസ്. യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വനനശീകരണം ,മാലിന്യപ്രശ്‌നങ്ങള്‍ പ്രത്യേകിച്ച് പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം ഇവയെല്ലാം പരിസ്ഥിതിയെ ദുര്‍ബലമാക്കുകയും അതുവഴി ആവാസവ്യവസ്ഥയ്ക്ക് ദോഷം സംഭവിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ പ്രകൃതിയെ സംരക്ഷിച്ച് വരും തലമുറയ്ക്ക് മാതൃകയാകുക എന്ന ലക്ഷ്യത്തോടെ കട്ടപ്പന ക്രൈസ്റ്റ് കോളേജിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെ സജീവ സാന്നിധ്യത്തില്‍ കോളേജ് മുറ്റത്ത് മരതൈ നട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രായഭേദം കൂടാതെയുള്ള പരിസ്ഥിതി സംരക്ഷണമാണ് വരും തലമുറയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ സംഭാവനയെന്ന് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിച്ചുകൊണ്ട് ഹിന്ദി വിഭാഗം അധ്യാപകനും സ്‌പോര്‍ട്‌സ് കോഡിനേറ്ററുമായ ശ്രീ പി.വി ദേവസ്യ പ്രകൃതിദിന സന്ദേശം നല്‍കി. കോളേജ് ഡയറക്ടര്‍ റവ.ഫാ. അനൂപ് തുരുത്തിമറ്റം സി.എം.ഐ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ. ജോജി ജോസഫ്, ശ്രീമതി. ഷെം മരിയ ചെറിയാന്‍, ഐ.ക്യു.എ.സി കോഡിനേറ്റഴ്‌സായ ശ്രീമതി ഷാമിലി ജോര്‍ജ്, ശ്രീമതി ബിനു ജോര്‍ജ്, ശ്രീമതി ക്രിസ്റ്റീന തോമസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow