ഇല നേച്ചർ ക്ലബ് പരിസ്ഥിതി മിത്രം പ്രഥമ പുരസ്‌കാരം കോഴിക്കോട് താമരശ്ശേരി സ്വദേശി ബിനീഷ് കുമാർ കെ കെ യ്ക്ക്.

പരിസ്ഥിതി സൗഹൃദത്തിലെ വേറിട്ട മാതൃകയ്ക്കാണ് പുരസ്‌കാരം.കാവ് സംരക്ഷണം, നക്ഷത്രവനം, വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു വിതരണം,റസിഡൻസ് അസോസിയേഷനുകളുമായി ചേർന്ന സംഘടിപ്പിച്ച പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ,ഇലയുടെ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ എന്ന നിലയിൽ നടത്തിയ മാതൃക പ്രവർത്തനങ്ങൾ* തുടങ്ങിയവയാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്.ക്യാഷ് അവാർഡും,പ്രശസ്തിപത്രവും,ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബറിൽ കട്ടപ്പനയിൽ വച്ച് പുരസ്കാരം വിതരണം നടത്തുമെന്ന്, ഭാരവാഹികൾ അറിയിച്ചു.